മനസേ..
ഭ്രാന്തില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍
ചങ്ങലക്കിട്ടേനെചുട്ടുപഴുത്ത ചങ്ങലക്ക്..
എനിട്ടാവേദന ഒരു ലഹരിയായ് ഞാന്‍ അനുഭവിച്ചേനെ
പിഴച്ചുപോയിരുന്നെങ്കില് നിന്നെ ഞാന്‍ ഭ്രഷ്ടനാക്കിയെനേ...
നിനക്കു ഞാന്‍ പിണ്ഡം വച്ചേനെ
മരിച്ചുപോയിരുന്നെങ്കില്‍ നിനക്കു ഞാനൊരുബലിയിട്ടേനേ.....
ദ്രവ്യമായിരുന്നെങ്കില്‍ നിന്നെ എന്റെ സ്വപ്നങ്ങളുടെ ഹോമകുണ്ടത്തില് ദഹിപ്പിച്ചേണെ
ശാന്തമായെങ്കില്‍ മനസേ നിന്നെ ഞാന്‍ ഉറക്കിയേനേ..
ഉറക്കമാണെങ്കില്‍ നിന്നെ ഞാന്‍ ഒരു തലോടല്‍ കൊണ്ടുപോലും ഉണര് ത്തുകില്ല
നീയുറങ്ങിയിട്ട് എനിക്കു ശന്തമായൊന്നുറങ്ങണം ഇനിയൊരിക്കലും ഉണരാതിരിക്കാനായ്
മനസേ...ഇന്നുഞാനറിയുന്നു ...നീയും ഞാനും
ഒന്നുതന്നെഉയിരിന്റെ നാളം നിലക്കും നാള് വരെനാം പരസ്പരം പിന്തുടരുമെന്ന്...........
2008 ഡിസംബർ 19, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

7 അഭിപ്രായങ്ങൾ:
കിച്ചു .. കവിത നന്നായിട്ടുണ്ട്... ഇനിയും ഒരുപാടെഴുതാന്‍ കഴിയട്ടെ.. ആശമ്സകളോടെ.. സ്നേഹത്തോടെ.. .. സന്തു
കൃഷ്ണാ,
എന്തൊക്കെയോ ആഗ്രഹിച്ച് അവസാനം ഒന്നും കിട്ടാതെ വന്ന ഒരു കുട്ടിയുടെ ദു:ഖം പോലെ, ജീവിതത്തില്‍ എന്തൊക്കെയോ നേടാന്‍ ശ്രമിച്ച് അവസാനം ഒരു നഷ്ടസ്വപ്നം മാത്രം നേടിയ ദു:ഖം കാണുന്നു ഈ വരികളില്‍. മനസ്സിനേക്കാള്‍ ഭ്രാന്തമായ മറ്റൊന്നില്ല; അപ്പോള്‍ ആ ഭ്രാന്തമായ മനസിനെ വഹിക്കുന്ന മനുഷ്യരോ.... അറിയില്ല അവരും ഭ്രാന്തന്മാരാണോയെന്ന്....
പിന്നെ കവിതയെ കുറിച്ച്,
വരികളില്‍ വ്യക്തത വരുത്തുവാന്‍ വേണ്ടി ആ വരികളുടെ സൗന്ദര്യം നഷ്ടപ്പെടുത്തിയോ എന്നൊരു സംശയം. പരസ്പ്പരം ചേരാത്ത കൂട്ടിയോജിപ്പിക്കലുകള്‍ പലയിടത്തും കാണുന്നു.
ഇനിയും ഒരുപാടൊരുപാടെഴുതുക....... ഈ കൂട്ടുകാരന്റ്റെ എല്ലാവിധ ആശംസകളും.
krishne,manassu vaayichu...
vimarshakano niroopakano allaatha njanorabhipryam parayan alalla...
enikishtamayi...malayalathinu nalloru kavayathriye sambhaavana cheyyan kazhiyatte ennashamsikkunnu.......
nannayi.. Best wishes...!!!
ഭ്രാന്തില്ലെങ്കില്‍ ചങ്ങലക്കിടെണ്ടതുണ്ടോ കൃഷ്ണേ .... ആ വരികള്‍ ഒന്നു കൂടി വായിച്ചു നോക്കൂ....
haai.. krishnu.. nannairikkunnu.. aashamsakal...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ