രാവിലെ മുതല്‍ ഒരുതരം മടുപ്പ് . . ജോലിയിലും ശ്രദ്ധിക്കാന്കഴിയുന്നില്ല. ഞാനിങ്ങനെയാ . കാരണമില്ലാതെ മനസു അസ്വസ്സ്ഥമാകും ചിലപ്പോള്‍ . അങ്ങനെയാണ് ഒരു പഞ്ഞികെട്ട് പോലെ എവിറ്റെയൊക്കയൊ അലഞ്ഞുഓര്മ്മകളുടെ മഴനനഞ്ഞ് ഒരു പഴന്തുണിപോലെ എന്റെ അരികില്‍ വരും ഞാന്‍ മുറിവിട്ടിറങ്ങി ഇടനാഴി കടന്ന് ബാല്ക്കണിയിലെത്തിതാഴേക്കുനൊക്കിയാല് ട്രാഫിക്ക് സിഗ്നല്‍ കാണാം . ഇടക്ക് ഒരു മടുപ്പുതോന്നുബോള് ഞാന്‍ പുറത്തിറങ്ങി വെളിയിലേക്കു കുറേ നേരം നോക്കി നില്ക്കും.. ആളുകള്‍ എവിടേക്കോതിരക്കിട്ടു പോകുകുന്നതു കാണും . .. തിരക്കിനിടയില്ഞാന് അലിഞ്ഞില്ലതെയാവും പോലെ തോന്നും . അപ്പോള്‍ മന്സു കുറേകൂടെഅസ്വസ്ഥമാവും ...പിന്നെ കുറേ സമയം തനിച്ചിരുനു കഴിയുമ്ബോള്‍ സാവധാനംഒക്കെ ശാന്തമാകും . ഇന്നും അതേപോലെ ആ തിരക്കുകളിലേക്കു നോക്കി നിന്നു .കുറെ വണ്ടികള്‍ സിഗ്നല്‍ കാത്തു കിടക്കുന്നു. എറ്റവും പിറകിലയി ഒരുബൈക്കില്‍ ഒരാള്‍ ഒരു പരിചിത മുഖം .അതു സുധിയല്ലെ? ഈശ്വരാ.. ദൂരെനിന്നെങ്കിലും ഒന്നു കാണാന്‍ കൊതിക്കുബോഴും മനസില്‍ പ്രാര്ത്ഥിക്കുംഒരിക്കലും കാണരുതേ എന്ന്. ഒന്നു ശരിക്കും നോക്കിയപ്പോഴെക്കു വണ്ടിവിട്ടുപോയി.തിരികെ സീറ്റില്‍ വന്നിരുന്നു ഒന്നും ചെയ്യാന്‍ കഴിയുന്നില്ല മന്‍സില്‍ ഒരുവേലിയേറ്റം മനസു എന്നോടു പിണങ്ങിയ പോലെ. ഇനി കുറെനേരം വൈറ്റിങ്ങ് റൂമില്പോയിരിക്കാം . റിസപ്ഷനില്‍ ചെന്ന് പ്രിയയോടുപറഞ്ഞിട്ട്തിരിഞ്ഞപ്പോഴുണ്ട് മുന്നില്‍ അവന് . 'സുധി'. ഒന്നു ചിരിക്കാന്‍ പോലുംകഴിഞ്ഞില്ലെനിക്ക് വേഗം തിരിഞ്ഞു വെയിറ്റിങ്ങ് റൂമിലേക്കോടി . അവിടെഇരുന്നു കുറേ സമയം .. ഓര് മ്മകള് ഒരു പെരുമഴ പോലെ മനസില്‍ പെയ്തുനിറയുകയാണ് . ഒരു സിനിമ കാണുന്ന പോലെ ഒക്കെ സീന്‍ ബൈ സീന്‍ ആയി ഒക്കെമനസില് നിറയുന്നു.. സുധിയെ പരിചയപെട്ടത് അവന് എന്നൊടു മനസു തുറന്നത്ഒക്കെ... ഒരു ദിവസം അവന് വിളിച്ചു "കുട്ടൂസ് നീ എന്നില്‍ നിനുഒരുഫ്രണ്ട്ഷിപ്പില് കവിഞ്ഞ എന്തെങ്കിലും അടുപ്പം ഉണ്ടായാല്‍ നമ്മുടെഫ്രണ്ട്ഷിപ് മുറിഞ്ഞുപോകരുത് .എനിക്കിപ്പോള്‍ ഭയം തോന്നുന്നു നിന്നോട്സമ്സാരിക്കന് .. ഞാന്‍ നിന്നെ ഇഷ്ടപെട്ട് തുടങ്ങിയിരിക്കുന്നു . നീഒന്നു ആലോചിക്കു ..ഒരു ആഴ്ച കഴിഞ്ഞു ഒരു മറുപടി തന്നാല്‍ മതി.നെഗറ്റിവ്ആയാലും പോസിറ്റിവ് ആയാലും നമ്മുടെ സൌഹൃദം നിലനില്‍ക്കണം.ഒരാഴ്ച ആലോചിച്ചു എനിക്ക് സുധിയെ ഇഷ്ടം തന്നെയാണ് പക്ഷേ ഒരു നല്ലസൌഹൃദം മതി എന്നു തീരുമാനിച്ചു . പിറ്റേന്ന് അവനെ കണ്ടു " കുട്ടൂസ്എന്തായി നിന്റെ ആലോചന "ഒരു കള്ളച്ചിരിയോടെ അവന് ചോദിച്ചുഅവന് അങ്ങനെയാണ് എന്റെ പേര് വിളിക്കാറേ ഇല്ല ." കുട്ടൂസ് എന്നേവിളിക്കൂ ഞാന്‍ ഒന്നുംമിണ്ടിയില്ല അവന് പറഞ്ഞു പെണ്ണേ കളിക്കാതെ കാര്യംപറയു . .പറായാന്‍ തുടങ്ങിയപ്പോഴെക്കു കരുതി വച്ചിരുന്ന വാക്കുകളെല്ലാം ചോര്‍ന്നൊലിച്ചുപോയി.. പകരം പറഞ്ഞതിങ്ങനെ " എനിക്കു സുധിയെ ഇഷ്ടമാണ്പക്ഷേ..." . അപ്പൊഴേക്ക് അവന് ഇടക്കു കയറി പറഞ്ഞു .. മതി മോളേ.. ഇനിനിന്റെ ഡയലോഗ് വേണ്ടാ......... അത്രയും പറഞ്ഞ് ഒറ്റ ഓട്ടത്തിനു ബൈക്ക്സ്റ്റാര്ട്ടാക്കി പോയ് . പിറ്റേന്ന് സുധിടെ അമ്മയും പെങ്ങളും വന്നുവെറുതെ പരിചയ്പെടാന് വന്നതാണെന്നു പറഞ്ഞു. പിന്നെ സുധിക്ക് ഒരു തരംഭ്രാന്തായിരുന്നു എന്നു തോന്നി . മൊബൈല്‍ മെസേജുകള്‍ കൊണ്ടുനിറക്കുകയായിരുന്നു പ്രധാന പണി . ഇടക്കു വിളിച്ചു ഞാന്വഴക്കുണ്ടാക്കും . പക്ഷേ എനിക്കു ആ മിസ് കാളുകളും മെസേജുകളും ഒരു ആശ്വാസംതന്നെ ആയിരുന്നു. മനസു കലങ്ങി മറിയുബോള്‍ ഒരു അല്‍ഭുതം പോലെ അവന് എല്ലാംഅറിയും പോലെ പറയും എടീ കുട്ടൂസ് നീ വിഷമിക്കണ്ടാ ഒക്കെ ശരിയാകുന്ന ഒരുദിവസം നമുക്കു വരും പെണ്ണേ അതുവരെ ഒന്നു ക്ഷമിക്ക് നീ.. വെറുതെയെങ്കിലുംഅതൊരു ആശ്വാസം തന്നെ ആയിരുന്നു. പടുതിരി എരിയുബോള് അരുടെയോ കനിവുകൊണ്ട്പകര്ന്നു കിട്ടുന്ന ഒരിറ്റ് എണ്ണക്ക് സമം .ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്നു. എന്താണ് സുധിയോട് അടുപ്പം തോന്നാന്‍കാരണം ഞാന്‍ അവന്രികിലെത്തുമ്പോള് വാചാലയകുന്നതെന്തേ എന്ന് . കോളേഗില്‍ ആര് ട്ട് വിങ്ങിന്റെ സജീവ പ്രവര്ത്തകനായിരുന്നപ്പോഴേ ഞാന്‍ ശ്രദ്ധിക്കറുണ്ടായിരുനു. പിന്നെ ഒരു പക്ഷേഅവ്ന്റെ കവിതകളും പാട്ടും അയിരുന്നു ഒരു അടുപ്പം തോന്നാന്‍ കാരണം .അവന് മാഗസിന് എഡിറ്ററായപ്പോള്‍ ഒരു ദിവസം എന്റെ അടുത്ത് വന്നു പറഞ്ഞുഎന്തായലും തന്റെ ഒരു കവിത ഉണ്ടാവണം മാഗസിനില്‍ . സുധി ആദ്യമയി എന്നോട്നേരിറ്റ് സം സാരിച്ചതാണ് അത് . വേണ്ട എന്ന് പറഞ്ഞ് ഞാന്ഒഴിഞ്ഞുമാറിയെങ്കിലും എന്റെ ഒരു പ്രൊഫസറിന്റെ നിര്‍ബന്ധത്തില്‍ കവിത കൊടുത്തു. ആ സൌഹൃദം കവിതയിലൂടെ തുടങ്ങി എന്ന് പറയാം .ഒരു ദിവസം ഗള് ഫിനു പോകുനതിനെ പറ്റി സുധി സം സാരിച്ചു ഉടനെ ഒരു ചാന് സ്കിട്ടും എന്നു പറഞ്ഞപ്പോള്‍ മന്സിലെവിടെയോ ഒരു നൊബരം പടരുന്നത് ഞാനറിഞ്ഞു. എന്റെ മുഖത്തെ മാറ്റം കണ്ടിട്ടോ എന്തോ അവന് പറഞ്ഞു "കുട്ടൂസ് നീ വിഷമിക്കയൊന്നും വേണ്ടാ .. നമുകിടയില്‍ അകലലങ്ങളില്ല. എന്റെഹൃദയത്തിനുള്ളിലാണ് ഞാന്‍ നിന്നെ പൂട്ടിയിട്ടിരികുന്ന്ത് പിന്നെ എന്തിനുഭയക്കണം ?പിന്നെ വളരെ പെട്ടെന്ന് പോകാനുള്ള കാര്യങ്ങളൊക്കെ ശരിയായി .. വീട്ടില്‍വന്നു യാത്ര പറഞ്ഞു. ഫ്ലൈറ്റില്‍ കയറിയ ശേഷവും വിളിചു ഒന്നും പറന്കഴിഞ്ഞില്ലെങ്കിലും മൌനമായ് എന്തൊക്കെയോ പറയുകയായിരുനു. അവിടെ എത്തിയ ശേഷവും ഒരു ദിവസം പോലും വിളിക്കാതിരുന്നില്ല. ഐ എസ്. ഡി ആണെന്ന ബോധംപോലുമില്ലെന്ന് പാഞ്ഞു ഞാന്‍ വഴക്കടികും അപ്പോള്‍ പറയും അതൊനും നീയറിയണ്ടഎനിക്കു തോന്നുബോള്‍ ഞാന്‍ വിളിക്കും .ശരിക്കു പറഞ്ഞാല്‍ ഇത്ര ദൂരം ആണെന്നു പോലും തോന്നിയില്ലഎനിക്കെന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ ഞന്‍ ഒരു വാക്കും പറയാതെ എല്ലാംഅറിഞ്ഞിട്ടെന്ന പോലെ ഒരു സാന്ത്വനപ്പെടുത്തലുണ്ട്.. അതു പലപോഴും എന്നെഅല്ഭുതപ്പെടുത്തും .അങ്ങനെ ഒന്നര വര് ഷം കഴിഞ്ഞു . ഒരു ദിവസം അവന് പറഞ്ഞു പെങ്ങള്‍ക്ക് ഒരുകല്യാണാലോചന വന്നിട്ടുണ്ട് അതു നടത്തണം എന്നൊക്കെ.അങനെയെങ്കില് വീണ്ടുംഒരു വര് ഷം കൂടെ കഴിഞ്ഞേ നാട്ടില്‍ വരാന്‍ സാധിക്കു എന്ന്. ശരി എന്ന്മാത്രം ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ഒരാഴച ഫോണ്‍ കാള്‍ ഒന്നും കണ്ടില്ല മെസേജും . വിളീച്ചിട്ടുഎന്തൊക്കെയോ അറബിയില്‍ പറയുനു എന്താണെന്ന് അറിയാന്‍ ഞാന്‍ അവന്റെ ഒരുഫ്രണ്ടിനെ വിളിച്ചു അപ്പോള്‍ കിട്ടിയ മറുപടി . ഈശ്വരാ ആ നിമിഷത്തെ ഞാന്എങ്ങനെ അതിജീവിച്ചു എന്ന് ഇപ്പൊഴും അറിയില്ല പിന്നെ ഒരു ലെറ്റര്‍ വന്നു ..അതില്‍ ഒന്നു രണ്ട് വരികള്‍ മാത്രം .മഴത്തുള്ളികല്‍ പര്സ്പരം അലിഞ്നു ചേരും പോലെ ഞാന്‍ നിന്നില്‍ അലിഞു കഴിഞ്ഞിരികയാണ് .. പക്ഷേ.. നിന്നെ കിട്ടനുള്ള യോഗ്യത എനികില്ലഎന്ന് തോന്നുന്നു . എന്നോട് ക്ഷമിക്കണം . കാലത്തിനും അപ്പുറത്തൊരു ജീവിതംഉണ്ടെങ്കില് നമുക്ക് അന്നു കാണാം . ഒരു പെരുമഴ നനഞ്ഞാലെന്നപോലെ ആവരികള്‍ എന്നും മനസിനെ നനച്ചുകൊണ്ടിരുന്നു.പ്രിയ വന്നു വെയിറ്റിങ്ങ് റൂമിലെക്ക്. " എടോ താന്‍ ഇവിടെ വന്നിരിക്കയാണോതനിക്കൊരു വിസിറ്ററുണ്ട്"വിസിറ്ററോ എനിക്കോ? ആരാ? താന്‍ മുന്‍പേ എന്റെ അടുക്കല്‍ വന്നപ്പോള്‍ റിസപ്ഷനില്‍ ഒരാള്നിന്നില്ലേ അയാള്‍ ക്ക് തന്നെ കാണണമെന്ന്.ഈശ്വരാ അവനിതുവരെ പോയില്ലെ ? പ്രിയയോടെന്തു പറഞ്ഞ് ഒഴിയും എനുവിചാരിച്ചപ്പോഴെക്ക് അവള് വീണ്ടും വന്നു . എടോ താനവിടെ തന്നെ ഇരിക്കയാണോ? എന്തായിത് ?നീ പൊക്കോ ഞാനിതാ വന്നുപിന്നെയും കുറേ സമയമെടുത്തു അവിടേക്ക് ചെല്ലാന്‍ . ചെന്നപ്പോള്‍ അതാനില്ക്കുനു സുധി എന്റെ വരവു പ്രതീക്ഷിച്ചിട്ടെന്നപോലെ. എപ്പോഴുംമുഖത്തുകാണാറുള്ള വിടര് ന്ന ചിരിക്കു പകരം ഒരു വരണ്ട ചിരി. അതുംസന്തോഷത്തിന്റെ കണിക തെല്ലും ഇല്ലാതെ... .അടുത്തെക്കു ചെന്ന് ഞാന്‍ ചോദിച്ചു സുധി ഇവിടെ?ഇവിടെ ഒരാവ്ശ്യമുണ്ടയിരുന്നുഎന്തേ എന്ന് ചോദികുമ്പോലെ ഞാന്‍ നോക്കി അപ്പോള്‍ ഒരു കടലാസ് എന്റെ നേരേനീട്ടിക്കൊണ്ട് പറഞ്ഞു ഒരു കിളികൂട് ഉണ്ടാക്കമെന്ന് വിചാരികുനു അതിനായിവന്നതാണ്.ഞാന്‍ ആ പേപ്പര്‍ വാങ്ങിനോക്കി എനിക്കതിശയം തോന്നി . ഇപ്പൊഴും ഇതുസൂക്ഷിച്ചു വച്ചിരികുനുവോ?ഞാനോര് ത്തു ഒരിക്കല്‍ എന്റെ സ്വപ്നങ്ങളേക്കുറിച്ചു ചോദിച്ചപ്പോള്‍ഞാന്‍ പറഞ്ഞു എനിക്കു കിളിക്കൂട് പോലെ ഒരു വീട് വേണം . വിശാലമായ ഒരുപറമ്ബിനു നടുവിലായികിളിക്കൂടോ? അവന് ചോദിച്ചുമേശപ്പുറത്തുകിടന്ന പേപ്പറിലേക്ക് എന്റെ സ്വപ്നത്തിലെ ആ കിളിക്കൂട്വരച്ചു കൊടുത്തു . അതു കുറേ നേരം നോക്കിയിരുനിട്ട് മടക്കിപോക്കറ്റിലിട്ടുപക്ഷേ അതൊക്കെ ഇപ്പൊഴും സൂക്ഷിച്ച് വച്ചിരിക്കുന്നോ?ഈ വര്‍ക്ക് ഇവിടെ ചെയ്യാന്‍ ഏല്പ്പിക്കന് വന്നതാണ് ഞാന്‍ .വന്നപ്പോഴാണറിഞ്ഞത് താന്‍ ഇവിടെയാണ് ജോലിചെയ്യുന്നതെന്ന്.ഒഴിഞ്ഞുമാറിപോയതാണെന്ന് മന്സിലായെങ്കിലും ഒന്നു കണ്ട് മിണ്ടണമെന്ന്തോന്നി അതാ വിളിപ്പിച്ചത് ക്ഷമിക്കണം . ഞാന്‍ ഒന്നു ചിരിച്ചെന്ന്വരുത്തി.എന്തെങ്കിലും ചോദിക്കണമല്ലൊ എന്നു വച്ചു ചോദിച്ചു സന്ധ്യസുഖായിരിക്കുന്നോ? സന്ധ്യ അവള് എന്റെയും സുധിയുടെയുംകൂട്ടുകാരിയാണ്. ഇപ്പോള്‍ സുധിടെ ഭാര്യ. അവള്‍ക്കിപ്പോള്‍ സുഖമായിരികുംഅറിയില്ലഎന്തേ അങ്ങനെ ഞാന്‍ ചോദിച്ചു
"അതങ്ങനെയാ അവള് അവളുടെ ഭര് ത്തവിന്റെ ഒപ്പമല്ലെ പിന്നെ ഞാന്‍ എങ്ങനെയാ പറയുക.?" സുധി പറഞ്ഞുഒന്നും പറയാന്‍ കഴിയാതെ ഞാന്‍ ആ വരാന്തയിലെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു . അപ്പോള്‍ ഒരുവിളി അച്ഛാ നമുക്കുപോകാം . ആരാണെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ സുധിടെകൈപിടിച്ച് ഒരു കൊച്ചു സുന്ദരി നില്ക്കുന്നു. ഈശ്വരാ ഇത്രനേരമായിട്ടുംഞാന കുഞ്ഞിനെ പോലും കണ്ടില്ലല്ലോ? "മോളുടെ പേരെന്താ? "ഞാന്‍ ചോദിച്ചു പരിചയം ഇല്ലാഞ്ഞിട്ടാവും കുട്ടി ഒന്നും മിണ്ടാതെ നിന്നു സുധി പറഞ്ഞു ഇതെന്റെ സം ഗീത എന്റെ കുഞ്ഞു കുട്ടൂസ്സം ഗീത ...... കുട്ടൂസ് കാതില്‍ വീണ്ടും വീണ്ടും ആ വാക്കുകള്‍ വന്നുതട്ടി കണ്ണില്‍ ഇരുട്ടു നിറയുമ്പോലെ തോന്നി.ഒരു ദിവസം ഫോണില്‍ സമ്സാരിക്കുമ്പോള് സുധി പറഞ്ഞു നമുക്കൊരു കുഞ്ഞികുട്ടൂസ് ഉണ്ടാവുമ്പോ എന്താ പേരിടുന്നെ .. ഞാന്‍ പറഞ്ഞു കുട്ടൂസ്ആണെങ്കില് സം ഗീത എന്നും വേണം കുഞ്ഞു സുധി ആണെങ്കില്‍ സം ഗീത് എന്നുംവേണമ്.അതൊക്കെ ഇപ്പൊഴും സുധി ഓര് ത്തിരിക്കുന്നൊ ഈശരാ...ആ കുട്ടികുറുമ്പിയെ ഒന്നു ആടുത്ത് വിളിച്ച് ആ കവിളിലൊരുമ്മകൊടുക്കണമെന്നുണ്ട് ..പക്ഷേ .. ഒന്നനങ്ങിയാല്‍ വീണുപോകും ഞാന്‍ ആജനലഴിയില് പിടിച്ചു നിന്നു ചോദിക്കാന്‍ കുറെ ചോദ്യങ്ങള്‍ മനസില്‍ വന്നു നിറഞ്ഞുഎന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് എന്തിനായിരുന്നു?എന്നെ ആ സ്നേഹത്തിന്റെ ആഴക്കടലില്‍ മുക്കിയിട്ട് നീ എവിടെയാണ് പോയത്?ആ സ്നേഹം നീ ഇപ്പൊഴും മന്‍സില്‍ നിറച്ചിട്ടുണ്ടോ?ഇത്രമേല്‍ എന്നെ നി സ്നേഹിച്ചിരുനെങ്കില്‍ എന്തിനാണ് എന്നെ വിട്ട് പോയത് ?
നിനക്കും സന്ധ്യക്കും ഇടയില്‍ എന്തായിരുനു ?ചോദ്യങ്ങളൊകെ തൊണ്ടയില്‍ വന്നു കുരുങ്ങി ശ്വാസം മുട്ടി .. കണണ് നിറഞ്ഞു തുളുമ്പാതിരിക്കാന്പാടുപെടുകയായിരുനു ഞാന്‍ . കണ്ണട ഊരിമാറ്റി ഒന്ന്നു തുടച്ചു വെക്കന്പോലും കൈ ഒന്നനക്കന് പോലും കഴിയുന്നില്ല. കണ്ണുതുറന്നു നോക്കിയപ്പോള്‍അവന്‍ നടന്നകലുന്നത് കണ്ടു. പരസപരം പിന്തുടര് ന്നിരുന്ന നിഴലുകള്അകന്നു പോകും പോലെ. ഒന്നലറിക്കരയാന്‍ തോന്നി എനിക്ക് . ഒനിനും കഴിയാതെചാരി നിന്നിരുന്ന ഭിത്തിയില്‍ ഊര്‍ന്നിറങ്ങി ആ നിലത്തിരുന്നു പോയി ഞാന്‍ .
2009 ജനുവരി 9, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

6 അഭിപ്രായങ്ങൾ:
ഇതു മനസ്സിലുടക്കി....നല്ല ഒഴുക്കുണ്ട്..വായനകാരനെ പിടിച്ചിരുത്താന്‍ കഴിയുന്നുമുണ്ട്.....പക്ഷേ...ഇടയില്‍ ചില ഭാഷണങ്ങള്‍ മുഴച്ചു നില്ക്കുന്ന പോലെ തോന്നുന്നു..
ഉദ:-"ഒരു സിനിമ കാണുന്ന പോലെ ഒക്കെ സീന്‍ ബൈ സീന്‍ ആയി ഒക്കെമനസില് നിറയുന്നു.. സുധിയെ പരിചയപെട്ടത് അവന് എന്നൊടു മനസു തുറന്നത്ഒക്കെ."
"മതി മോളേ.. ഇനിനിന്റെ ഡയലോഗ് വേണ്ടാ......... അത്രയും പറഞ്ഞ് ഒറ്റ ഓട്ടത്തിനു ബൈക്ക്സ്റ്റാര്ട്ടാക്കി പോയ് "
"പിന്നെ വളരെ പെട്ടെന്ന് പോകാനുള്ള കാര്യങ്ങളൊക്കെ ശരിയായി .."
"വിളീച്ചിട്ടുഎന്തൊക്കെയോ അറബിയില്‍ പറയുനു എന്താണെന്ന് അറിയാന്‍ ഞാന്‍ അവന്റെ ഒരുഫ്രണ്ടിനെ വിളിച്ചു അപ്പോള്‍ കിട്ടിയ മറുപടി . ഈശ്വരാ ആ നിമിഷത്തെ ഞാന്എങ്ങനെ അതിജീവിച്ചു എന്ന് ഇപ്പൊഴും അറിയില്ല "
ഇങ്ങിനെ കല്ലുകടി ഇടക്ക്...അത് ശരിയാക്കാവുന്നതെ ഉള്ളൂ.......
നല്ല കഴിവുണ്ട്........അതു കൊണ്ട് തന്നെ ധൈര്യപൂര്‍വ്വം എഴുതുക!!!!!!!
kichu,oru pranaya nashtathinte kadha athimanoharamayi avatharippichirikkunnu.........othiri ishtamayi...........nalloru ezhuthukariyavatte ennu prartthikkunnu...........
പ്രണയം എന്നത് പലപ്പോഴും നഷ്ട നൊമ്പരങ്ങള്‍ മാത്രമാകുന്നു. അത് കയ്യെത്തിപ്പിടിക്കുന്നവര് സന്തോഷിക്കുന്നു; എന്നാല്‍ നഷ്ടപ്പെടുന്നവരോ? പ്രണയം എന്നൊന്നുണ്ടോ? എനിക്കറിയില്ല... നമുക്ക് ഒരാളെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അത് പ്രണയമാകുമോ? സ്നേഹത്തിന്റ്റെ മറ്റൊരു മുഖമല്ലേ ഈ പ്രണയം? ഏറ്റവും കൂടുതല്‍ തെറ്റിധരിക്കപ്പെട്ട വാക്കുകളില്‍ ഒന്ന്; അതാണ് സ്നേഹം". സ്നേഹം അല്ലെങ്കില്‍ സ്നേഹിച്ചയാളെ നേടുന്നതു മാത്രമാകരുത് നമുക്ക് സന്തോഷം നല്‍കേണ്ടത്, പകരം നമ്മള് സ്നേഹിച്ചയാള്‍ സന്തോഷത്തോടെ ഇരിക്കുന്നതും കൂടിയാകണം.
നന്നായിട്ടുണ്ട്...... ആശംസകള്‍.
പ്രീയ സുഹ്രതെ കൊള്ളാം ഈ കഥയില്‍ തനിക്ക് ഒരു ശൈലി കൈയി വന്നതായി തോന്നുന്നു !!!!
തുടര്‍ന്നും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷികാമെല്ലോ????
Kollam... Ishttamaayi... Best ishes...!!!
പലതും പറഞ്ഞു പകല്‍ ..........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ